കൊച്ചി: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി ഉത്തരവിനെതിരെ സിബിഐ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ക്രൈം ചീഫ് എഡിറ്റര്‍ ടി.പി നന്ദകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് മുഖ്യമന്ത്രിയായി ചുമതലയേറ്റുവെന്നു ഹര്‍ജിയില്‍ പറയുന്നു. രാഷ്ട്രീയ സ്വാധീനമുള്ളവരുടെ കേസുകള്‍ വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്നു സുപ്രീംകോടതി മുമ്പ് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി വേഗത്തില്‍ പരിഗണിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനു മുമ്പ് ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും ഹൈക്കോടതി പരിഗണിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: