പ്രിയ മുഖ്യമന്ത്രി അറിയാന്‍,’പരസ്പരം ഉള്ള അക്രമരാഷ്ട്രീയത്തിന് സമാധാനം ഉണ്ടാകാതെ കേരളത്തില്‍ ‘തേനും പാലും’ ഒഴുക്കാന്‍ ശ്രമിച്ചിട്ട് എന്ത് കാര്യമാണ് ഉള്ളത്? അനാഥമാകുന്ന കുടുംബങ്ങളുടെ കണ്ണീര് ഇനി എങ്കിലും വീഴാതിരിക്കാന്‍ ഉള്ള സത്വര നടപടികള്‍ക്ക് ശേഷം മാത്രം ഭരണകാര്യങ്ങളിലേക്ക് കടക്കുക. പ്ലീസ്, ഇവിടെ ആദ്യംവേണ്ടത് സാഹോദര്യത്തോടെ ഉള്ള, സമാധാന പൂര്‍ണ്ണമായ അന്തരീക്ഷം ആണ്.
ശ്രീ വൈശാഖ്
ആശയത്തെ ആശയംകൊണ്ട് നേരിടുന്നതിനുപകരം കായികബലംകൊണ്ട് പുതുതലമുറയുടെ മുന്നേറ്റത്തെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമം. ഇത് വളര്‍ച്ചയ്ക്ക് മൂര്ച്ചകൂട്ടുകയെ ഉള്ളൂ.
ബാബു രാജ്
ആര് ഭരിക്കുന്നു എന്നല്ല, എങ്ങനെ ഭരിക്കുന്നു എന്നതാണ് പ്രധാനം. നിയമസഭ അതിന്റെ അന്തസ്സ് പാലിക്കണം. അതിനാവുമോ എന്നതാണ് കാര്യം. സ്പീക്കറുടെ ചേമ്പര്വരെ തകര്‍ത്ത പാരമ്പര്യം ആണല്ലോ?എല്ലാം കണ്ടറിയുക.
ഹരിദാസന് ടി.കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: