മുനമ്പത്ത് സിപിഎം തേര്‍വാഴ്ച; വീടുകള്‍ക്കുനേരെ അക്രമം

Wednesday 25 May 2016 10:21 pm IST

കൊച്ചി: മുനമ്പത്ത് സിപിഎം ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. ബിജെപി നേതാവ് കെ.കെ. വേലായുധന്റെയടക്കം മൂന്ന് വീടുകള്‍ക്കുനേരെയാണ് അക്രമം നടത്തിയത്. ഏഴുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സിപിഎം ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടത്. രാത്രി 9 നാണ് മുനമ്പം വൈദ്യരുപടി സ്‌റ്റോപ്പിന് സമീപം ആറുകാട്ടില്‍ അനന്തന്റെ വീട് ആക്രമിച്ച് അനന്തനെയും ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് രാത്രി 11 മണിയോടെ ബിജെപി പ്രവര്‍ത്തകനായ പൊന്നച്ചന്‍ പറമ്പില്‍ കനകന്റെ വീട്ടില്‍ കയറി അക്രമം നടത്തുകയായിരുന്നു. കനകന്‍, ഭാര്യ ഷൈലജ, മകന്‍ വിഷ്ണു, ഹരി, ശ്രീലക്ഷ്മി എന്നിവരെ ക്രൂരമായി തല്ലിച്ചതച്ചു. കൂടാതെ വീട്ടുപകരണങ്ങള്‍ പൂര്‍ണമായും തല്ലിത്തകര്‍ത്തു. രണ്ടുലക്ഷം രൂപയാണ് നഷ്ടം ഉണ്ടായിട്ടുള്ളത്. അര്‍ധരാത്രിയാണ് ബിജെപി നേതാവ് കെ.കെ. വേലായുധന്റെ വീടിനുനേരെ അക്രമം നടന്നത്. വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. പോര്‍ച്ചില്‍ കിടന്ന വാഹനവും തകര്‍ത്തിട്ടുണ്ട്. 2003 ല്‍ വേലായുധന്റെ മകനെ സിപിഎം ഗുണ്ടകള്‍ വെട്ടിക്കൊല്ലാന്‍ ശ്രമം നടത്തിയിരുന്നു. ഈ കേസില്‍ ഏഴുവര്‍ഷം ശിക്ഷ ലഭിച്ച സിപിഎം പ്രവര്‍ത്തകര്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.