തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് നബിദിന റാലിയോട് അനുബന്ധിച്ച് ഒരു സംഘം യുവാക്കള്‍ പട്ടാള വേഷത്തില്‍ റൂട്ട് മാര്‍ച്ച് നടത്തിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് അറിയിച്ചു. കാസര്‍കോട് പോലീസില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷ സാധ്യത ഉള്ള സ്ഥലത്ത് നടന്ന ഇത്തരമൊരു മാര്‍ച്ച് നടന്നതിനെ ഗൗരവമായാണ് കാണുന്നത്. ഇതിനു പിന്നില്‍ ദുരുദ്ദേശമുണ്ടോയെന്ന് പരിശോധിക്കുമെന്നും ഡി.ജി.പി പറഞ്ഞു. ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു മാര്‍ച്ച് നടത്തിയതെന്നും ഇതിനു പിന്നില്‍ ബോധപൂര്‍വ്വമായ ലക്ഷ്യമുണ്ടോയെന്നും പരിശോധിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
നബിദിന റാലിയുടെ സംഘാടകര്‍ക്കു പറയാനുള്ളതും കേള്‍ക്കുമെന്നും ഏകപക്ഷീയമായ നടപടികള്‍ ഉണ്ടാകില്ലെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: