തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അവസാന കാലത്ത് എടുത്ത വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതി. ജനുവരി 1 മുതല്‍ എടുത്ത മന്ത്രിസഭാ യോഗ തീരുമാനങ്ങളില്‍ നിയമവിരുദ്ധമായവ കണ്ടെത്താനാണ് മന്ത്രി എ.കെ.ബാലന് കണ്‍വീനറായ ഉപസമിതിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. മന്ത്രിമാരായ തോമസ് ഐസക്, വി.എസ്.സുനില്‍കുമാര്‍, മാത്യു ടി.തോമസ്, എ.കെ.ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ ഉപസമിതിയില്‍ അംഗങ്ങളാണ്. നിയമവിരുദ്ധമായ തീരുമാനങ്ങള്‍ അത്രയും പരിശോധിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് ഉപസമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ സ്ഥലംമാറ്റങ്ങളെക്കുറിച്ച് പിന്നീട് പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: