തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് ഔദ്യോഗിക വാഹനങ്ങളും ഓഫീസുകളും അനുവദിച്ചു. സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയില്‍ 141-ാം നമ്പര്‍ മുറിയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫീസ്. മറ്റ് മന്ത്രിമാരുടെ ഓഫീസുകള്‍ ഇപ്രകാരം: ഇ.പി. ജയരാജന് (നോര്‍ത്ത് ബ്ലോക്ക് മൂന്നാം നില-149),
തോമസ്ഐസക് (നോര്‍ത്ത് ബ്ലോക്ക് മൂന്നാം നില- 131), ഇ.ചന്ദ്രശേഖരന് (നോര്‍ത്ത് ബ്ലോക്ക,് രണ്ടാം നില-131), എ.കെ.ബാലന് (നോര്‍ത്ത് ബ്ലോക്ക്, ഒന്നാം നില-118), ജി.സുധാകരന് (നോര്‍ത്ത് ബ്ലോക്ക്, ഒന്നാം നില -129), കെ.കെ. ശൈലജ (നോര്‍ത്ത് ബ്ലോക്ക,് മൂന്നാം നില-216), മാത്യു.ടി.തോമസ്(നോര്‍ത്ത് ബ്ലോക്ക,്
രണ്ടാംനില 208), എ.കെ.ശശീന്ദ്രന് (മെയിന്‍ ബ്ലോക്ക,് ഒന്നാം നില-358), ടി.പി.രാമകൃഷ്ണന് (മെയിന്‍ബ്ലോക്ക്, ഒന്നാം നില -397), ജെ.മേഴ്സികുട്ടി അമ്മ (സൗത്ത് ബ്ലോക്ക്, മൂന്നാം നില-352), പി.തിലോത്തമന് (സൗത്ത് ബ്ലോക്ക്, രണ്ടാം നില-521), രാമചന്ദ്രന് കടന്നപ്പള്ളി (സൗത്ത് ബ്ലോക്ക്, മൂന്നാം നില-648),
കടകംപള്ളി സുരേന്ദ്രന് (സൗത്ത് ബ്ലോക്ക്, രണ്ടാം നില-264), വി.എസ്. സുനില്‍കുമാര്‍ (സൗത്ത് ബ്ലോക്ക്, രണ്ടാം നില -647), എ.സി. മൊയ്തീന് (സൗത്ത് ബ്ലോക്ക്, ഒന്നാം നില-619), കെ.ടി.ജലീല്‍ (സെക്രട്ടേറിയറ്റ് അനക്സ്, നാലാംനില-401), കെ.രാജു (അനക്സ്, അഞ്ചാം നില-501), സി.രവീന്ദ്രന് (അനക്സ് അഞ്ചാം നില-505)
പതിവുപോലെ മുഖ്യമന്ത്രിക്ക് ഒന്നാം നമ്പര്‍ കാറും, ഇ.പി.ജയരാജന് 7ഉം, തോമസ് ഐസക്കിന് 10-ാം നമ്പര്‍ കാറും ലഭിച്ചു. ഇ.ചന്ദ്രശേഖരന് 2, എ.കെ.ബാലന് 6, ജി.സുധാകരന് 8, കെ.കെ. ശൈലജ 9, മാത്യു ടി.തോമസിന് 3-ാം നമ്പര്‍ വാഹനവും ലഭിച്ചു.
ടി.പി.രാമകൃഷ്ണന് 11, മേഴ്സിക്കുട്ടി അമ്മ 17, പി.തിലോത്തമന് 14, രാമചന്ദ്രന് കടന്നപ്പള്ളി 5, കടകംപള്ളി സുരേന്ദ്രന് 15, വി.എസ്.സുനില്‍കുമാര്‍ 12, എ.സി.മോഹനന് 16, കെ.ടി.ജലീല്‍ 20, കെ.രാജു 19, സി.രവീന്ദ്രനാഥ് 18 എന്നിങ്ങനെയാണ് വാഹനങ്ങള്‍ അനുവദിച്ചു നല്‍കിയത്. മന്ത്രിമാര്‍ അവരവരുടെ വാഹനങ്ങള്‍ ഇന്നലെ മുതല്‍ ഉപയോഗിച്ചു തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: