മുഴുവന്‍ അപേക്ഷകര്‍ക്കും റേഷന്‍ കാര്‍ഡ്‌ നല്‍കണം: യുവമോര്‍ച്ച

Monday 4 July 2011 11:20 pm IST

കാസര്‍കോട്‌: ജില്ലയിലെ അര്‍ഹരായ മുഴുവന്‍ അപേക്ഷകര്‍ക്കും റേഷന്‍ കാര്‍ഡ്‌ അനുവദിക്കണമെന്ന്‌ യുവമോര്‍ച്ച ജില്ലാ സമിതി ആവശ്യപ്പെട്ടു. അര്‍ഹരായ അപേക്ഷകരുടെ കാര്യത്തില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നടപടിയുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുവമോര്‍ച്ച മുന്നറിയിപ്പ്‌ നല്‍കി. ബിജെപി ജില്ലാ പ്രസിഡണ്റ്റ്‌ എം.നാരായണ ഭട്ട്‌, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ശ്രീകാന്ത്‌, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി നന്ദകുമാര്‍, എ.പി.ഹരീഷ്‌ കുമാര്‍, ആദര്‍ശ്‌ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.