കോഴിക്കോട്: പതിമൂന്നാമത് ദേശീയ യൂത്ത് അത്ലറ്റിക്ക് മീറ്റില്‍ കേരളത്തിന് ആദ്യ റെക്കോര്‍ഡ് സ്വര്‍ണം. 3000 മീറ്റര്‍ ഓട്ടത്തില്‍ അനുമോള്‍ തമ്പിയാണ് ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം കരസ്ഥമാക്കിയത്.
മികച്ച സമയമായ 10:00:02 സെക്കന്‍ഡ് കുറിച്ചാണ് അനുമോള്‍ ദേശീയ റെക്കോര്‍ഡ് കുറിച്ചത്. ഇതേ ഇനത്തില്‍ ആണ്‍കുട്ടികളുടെ പ്രതീക്ഷയായിരുന്ന പിഎന്‍ അജിത്ത് അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
ഇതിന് മുമ്പും അനുമോള്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച്ച വച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ജൂനിയര്‍ നാഷണല്‍സില്‍ 3,000 മീറ്ററില്‍ സ്വര്‍ണ്ണവും യൂത്ത് നാഷണല്‍സില്‍ വെള്ളിയും ജൂനിയര്‍ ഫെഡറേഷന് കപ്പ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയ അനുമോള്‍ ദോഹയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ യൂത്ത് മീറ്റില്‍ വെങ്കലവും നേടിയിട്ടുണ്ട്. ഷിബി മാത്യുവിന്റെ കീഴില്‍ പരിശീലനം തുടങ്ങിയതോടെയാണ് അനുമോളിലെ കായിക പ്രതിഭ പുറത്തുവന്നത്.
ഇടുക്കി കമ്പിളിക്കണ്ടം പാറത്തോട് സ്വദേശിയാണ് അനുമോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: