ഹൈദരാബാദ്: തെലങ്കാനയില്‍ കാറും ട്രക്കുകളു കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി എന്ന സ്ഥലത്തായിരുന്നു അപകടം. മുന്നില്‍പോയ ട്രക്കിനെ ഇടതുവശത്തുകൂടി മറികടക്കാന്‍ കാര്‍ ശ്രമിച്ചതാണ് അപകട കാരണമായത്.
ഒരു ക്രോസിംഗിലായിരുന്നു അപകടം. ട്രക്കിനെ മറികടന്ന കാര്‍ നിയന്ത്രണംവിട്ട് ട്രക്കുമായി ഇടിച്ചു. ഈ സമയം എതിര് ദിശയില്‍വന്ന ട്രക്കും കാറില്‍ ഇടിച്ചു. രണ്ടു ട്രക്കിനും ഇടയിലായ കാര്‍ പൂര്‍ണമായും തകര്‍ന്നു.
കാറില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. കാറിലുണ്ടായിരുന്നവര്‍ ഹൈദരാബാദില്‍നിന്നും നിസാമാബാദിലേക്കു പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: