തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തില്‍പ്പെട്ട 14 പേര് തിരുവനന്തപുരത്ത് പിടിയില്‍. പത്തു പുരുഷന്മാരും നാലു സ്ത്രീകളും അടങ്ങിയ സംഘമാണ് പിടിയിലായത്. ഇതില്‍ ഒരു ശ്രീലങ്കന്‍ വനിതയും തമിഴ് സീരിയല്‍ താരവും ഉള്‍പ്പെട്ടിട്ടുണ്ട്
ഓപ്പറേഷന് ബിഗ്ഡാഡിയുടെ മൂന്നാം ഘട്ട ഓപ്പറേഷന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പിടിയിലായവരുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തും. നേരത്തേ ഓപ്പറേഷന് ബിഗ്ഡാഡി വഴി തന്നെ ബഹ്റിനില്‍ ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന അബ്ദുള്‍ നസീര്‍, ഭാര്യ ഷാജിത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഓണ്‍ലൈന്‍ വഴി പെണ്‍കുട്ടികളെ വലയിലാക്കി വിദേശത്തേക്ക് കടുത്തുന്ന ഇടനിലക്കാരായിട്ടാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: