മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് മരിച്ചു. അമ്പതോളം പേര്‍ക്ക് പരുക്കേറ്റു. ദോംബിവ്ലിയില് രാവിലെ 11.30 ഓടെയാണ് സ്ഫോടനം നടന്നത്.
സ്ഫേടാനത്തിന്റെ ആഘാതത്തില്‍ സമീപത്തുള്ള വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീ അണയ്ക്കാന്‍ അഞ്ച് അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ബോംബ് സ്ഫോടനമാണ് ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ടെങ്കിലും പോലീസ് അത് സ്ഥിരീകരിച്ചിട്ടില്ല. സ്ഥലം പോലീസ് സീല്‍ ചെയ്തു.
സ്ഫോടനത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ നാലു കിലോമീറ്റര്‍ ദൂരംവരെ തെറിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: