ആലപ്പുഴ: പെരുമ്പാവൂരില്‍ ദാരുണമായി കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണം സിബിഐക്ക് വിടുക, കൊലപാതകികളെ എത്രയും വേഗം അറസ്റ്റുചെയ്യുക, തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹിളാ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി 28ന് കളക്ട്രേറ്റ് ധര്‍ണ നടത്തും. ആലപ്പുഴയില്‍ രാവിലെ 9.30ന് മഹിളാ ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷ പി.ജി. ശശികല ധര്‍ണ ഉദ്ഘാടനം ചെയ്യും. വിവിധ സമുദായ നേതാക്കള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുക്കുമെന്ന് മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് ഗിരിജാകുമാരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: