ആലപ്പുഴ: ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും കേരളാ ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ഠറിയും കൂടിയായിരുന്ന കെ.ടി. ഭാസ്കരന് അനുസ്മരണം 29ന് മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭാ മന്ദിരത്തില്‍ നടത്തും. സംസ്ഥാന വ്യാപകമായി 29ന് കെ.ടി. ഭാസ്കരന് അനുസ്മരണ ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി മാവേലിക്കരയില്‍ നടക്കുന്ന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു ഉദ്ഘാടനം ചെയ്യും. വിവിധ സാമുദായിക, സാംസ്കാരിക സംഘടനാ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: