മഹത്വം

Thursday 26 May 2016 8:09 pm IST

ഒരിക്കല്‍ ഒരാള്‍ ഒരു ആശ്രമത്തിലെത്തി ഗുരുവിനെ തിരക്കി. എന്നാല്‍ ആ സമയം ഗുരു അവിടെയുണ്ടായിരുന്നില്ല. ആഗതനെക്കണ്ട് ഗുരുവിന്റെ ശ്ിഷ്യന്‍ ചോദിച്ചു: 'എന്തുവേണം?' 'ഗുരുവിനെക്കാണണം.' ആഗതന്‍ മറുപടി പറഞ്ഞു. 'ഗുരു സ്ഥലത്തില്ല. എന്താണു കാര്യമെന്നു പറഞ്ഞോളൂ.' 'എനിക്ക് ബ്രഹ്മഹത്യാ പാപം പിടിപെട്ടിരിക്കുന്നു. അതു മാറിക്കിട്ടാനൊരു മന്ത്രം പറഞ്ഞു തന്നാല്‍ നന്നായിരുന്നു.' ആഗതന്റെ ആവശ്യംകേട്ട് ശിഷ്യന്‍ പറഞ്ഞു: 'രാമ,രാമ എന്ന് മൂന്നു പ്രാവശ്യം ജപിച്ചോളൂ. അപ്പോള്‍ പാപം മാറിക്കിട്ടും.' മന്ത്രം സ്വീകരിച്ച്് ആഗതന്‍ യാത്രയായി. വൈകിട്ട് ഗുരു ആശ്രമത്തില്‍ തിരിച്ചെത്തിയപ്പോള്‍ ശിഷ്യന്‍ നടന്ന സംഭവങ്ങള്‍ വിവരിച്ചു. രാമ മന്ത്രം മൂന്നു തവണ ജപിക്കണമെന്നു പറഞ്ഞതു കേട്ടപ്പോള്‍ ഗുരു പറഞ്ഞു: 'കഷ്ടം തന്നെ ശിഷ്യ! നീ ഇത്രയ്ക്കും അവിശ്വാസിയായല്ലോ! ശ്രീരാമനാമം ഒരു തവണ ജപിക്കുമ്പോള്‍ത്തന്നെ സകലപാപങ്ങളും തീരില്ലേ? അതുതന്നെയല്ലേ രാമമന്ത്രത്തിന്റെ മഹത്വവും! (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.