ന്യൂദല്‍ഹി: ഒന്നരവര്‍ഷം മുമ്പ് നരേന്ദ്രമോദി സര്‍ക്കാര്‍ ആരംഭിച്ച എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് പദ്ധതി വന്‍ വിജയം. ഇതിനകം ഇരുപത്തിരണ്ട് കോടി പേര് പുതിയ അക്കൗണ്ടു തുറന്നു. ഒരു അക്കൗണ്ടില്‍ ശരാശരി 1700 രൂപയുണ്ട്.
അക്കൗണ്ടുടമകള്‍ ഏറെയും ദരിദ്രരും ഗ്രാമങ്ങളിലും കഴിയുന്നവരാണെന്നതും ശ്രദ്ധേയമാണ്. ഗ്രാമീണരെ സാമ്പത്തികമായി ശാക്തീകരിക്കുക എന്നതായിരുന്നു അക്കൗണ്ട് തുറക്കാന്‍ അവരെ പ്രേരിപ്പിച്ചതിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിട്ടത്.
സമ്പാദ്യമുണ്ടാക്കാനും വായ്പകള്‍ എടുക്കുന്നത് കൂടുതല്‍ സുഗമമാക്കാനും സര്‍ക്കാര്‍ സഹായമായ പണമിടപാടുകള്‍ നേരിട്ട് നടത്താനും സഹായിക്കുക എന്നതായിരുന്നു അക്കൗണ്ട് എടുപ്പിക്കുക വഴി മോദി സര്‍ക്കാരിന്റെ ഉദ്ദേശ്യം. ജെഡിവൈ അക്കൗണ്ടുകളിലായി 2016 ഏപ്രിലിലെ കണക്കുകള്‍ പ്രകാരം 37617 കോടി രൂപയുണ്ട്. അതായത് ഒരു അക്കൗണ്ടില്‍ ശരാശരി 1700 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: