ബാക്കു: അഴിമതി ആരോപിച്ച് കഴിഞ്ഞവര്‍ഷം ജയിലിലടച്ച പ്രമുഖ അന്വേഷണാത്മക പത്രപ്രവര്‍ത്തക ഖദിജ ഇസ്മയിലോവയെ മോചിപ്പിക്കാന്‍ അസര്ബെയ്ജാന് സുപ്രീംകോടതി ഉത്തരവിട്ടു.
ഖദിജയുടെ അറസ്റ്റ് അന്താരാഷ്ട്രതലത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇവരുടെ ഏഴരവര്‍ഷത്തെ ജയില്‍ ശിക്ഷയും സുപ്രീംകോടതി റദ്ദാക്കി. ഖദിജ ഉടന്‍ ജയില്‍ മോചിതയാകുമെന്നാണ് പ്രതീക്ഷയെന്ന് ഇവരുടെ അഭിഭാഷകന് ഫാരീസ് നാമാസിലി പറഞ്ഞു.
നിരവധി അവാര്‍ഡുകള്‍ നോടിയിട്ടുള്ള ഖദിജയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു. സാമ്പത്തിക കുറ്റങ്ങള്‍ക്കുള്ള ഏഴരവര്‍ഷത്തെ ശിക്ഷയാണ് 2015 സപ്തംബറില്‍ ഇവര്‍ക്ക് ലഭിച്ചത്. അസര്‍ബെയ്ജാനിലെ പ്രമുഖ പ്രതിപക്ഷ പത്രപ്രവര്‍ത്തകയായിട്ടാണ് ഇവര്‍ കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: