ആലപ്പുഴ: കേരളാ പ്രദേശ് ടോഡി ആന്‍ഡ് അബ്കാരി മസ്ദൂര്‍ ഫെഡറേഷന് (ബിഎംഎസ്) ഒന്‍പതാം പ്രതിനിധി സമ്മേളനം ആലപ്പുഴ പുളിമൂട്ടില്‍ റസിഡന്‍സി ഹാളില്‍ ആരംഭിച്ചു. ഇന്നലെ സംസ്ഥാന പ്രവര്‍ത്തക സമിതി ചേര്‍ന്നു.
ഇന്ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം നടക്കും. പ്രതിനിധി സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശിവജി സുദര്ശനന് ഉദ്ഘാടനം ചെയ്യും. ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി. വി. രാജേഷ് മുഖ്യപ്രഭാഷണം നടത്തും. കേരളാ പ്രദേശ് ടോഡി ആന്‍ഡ് അബ്കാരി മസ്ദൂര്‍ ഫെഡറേഷന് പ്രസിഡന്റ് എം. കെ. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. ഫെഡറേഷന് ജനറല്‍സെക്രട്ടറി ബി. രാജശേഖരന് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ബിഎംഎസ് ജില്ലാ സെക്രട്ടറി സി. ജി. ഗോപകുമാര്‍, ഫെഡറേഷന് ട്രഷറര്‍ എന്‍. എം. പ്രദോഷ്, എം. കെ. വിജയന്, കെ. ആര്. വിജയന്, കെ. കൃഷ്ണന്‍കുട്ടി, കെ. സദാശിവന്‍പിള്ള എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: