ചേര്‍ത്തല: എസ്എന്‍ട്രസ്റ്റ് സെന്‍ട്രല്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കായുള്ള ത്രിദിന റിഫ്രഷര്‍ കോഴ്സ് വിഎന്‍എസ്എസ് എസ്എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്കൂളില്‍ തുടങ്ങി. എസ്എന്‍ ട്രസ്റ്റ് മാനേജര്‍ വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്തു. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന് ദീപപ്രകാശനം നടത്തി. എസ്എന്‍ ട്രസ്റ്റ് എജ്യൂക്കേഷന്‍ ഇന്സ്റ്റിറ്റിയൂഷന് അഡ്മിനിസ്ട്രേറ്റര്‍ അനിത അദ്ധ്യക്ഷത വഹിച്ചു. വിഎന്‍എസ്എസ് എസ്എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സൂസന് തോമസ് സ്വാഗതവും സ്കൂള്‍ സ്പെഷ്യല്‍ ഓഫീസര്‍ പ്രൊഫ. എന്‍കെ സോമന് നന്ദിയും പറഞ്ഞു. എസ്എന്‍ ട്രസ്റ്റിനു കീഴിലുള്ള അഞ്ച് സെന്‍ട്രല്‍ സ്കൂളുകളില്‍ നിന്നായി 250ഓളം അദ്ധ്യാപകരാണ് ക്ലാസില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: