മാറാട് കൂട്ടക്കൊല : അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതില്‍ ദുരുദേശ്യമില്ല

Wednesday 8 February 2012 4:45 pm IST

കൊച്ചി: മാറാട് കൂട്ടക്കൊല കേസിന്റെ അന്വേഷണ ചുമതല പി.എ വത്സന് കൈമാറുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയ എസ്.പി സി.എം പ്രദീപ് കുമാറിനെ മടക്കിക്കൊണ്ടു വരാന്‍ ആവില്ലെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. പ്രദീപ് കുമാറിനെ മാറ്റിയതിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളില്ലെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു. മാറാട് കേസ് അന്വേഷണസംഘത്തിനു നേതൃത്വം നല്‍കിയ പ്രദീപ് കുമാറിനെ മാറ്റിയ തീരുമാനം ചോദ്യംചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. ഡി.ജി.പി ജേക്കബ് പുന്നൂസാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മാറാട് കേസിലെ അന്വേഷണസംഘത്തെ പിരിച്ചുവിട്ടിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രദീപ് കുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ എസ്.പിയായി നിയമിച്ചു കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.