ബീജിങ്: ഭാരതത്തിനും ചൈനയ്ക്കുമിടയിലെ അതിര്ത്തിപ്രശ്നങ്ങള് ഉള്‍പ്പെടെയുള്ള തര്‍ക്കങ്ങള്‍ രാഷ്ട്രീയചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി.
അങ്ങനെയെങ്കില്‍ വരും തലമുറകള്‍ക്ക് ,പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുടെ ഭാരം ചുമക്കേണ്ടി വരില്ലെന്നും ചൈനയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ രാഷ്ട്രപതി പറഞ്ഞു. പീക്കിങ് സര്‍വ്വകലാശാലയിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയല്‍രാജ്യങ്ങള്‍ക്കിടയില്‍ ചില പ്രത്യേക വിഷയങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത്തരം വിഷയങ്ങള്‍ പരസ്പരം പ്രകോപനപരമായി കാണാതിരുന്നാല്‍ അഭിപ്രായ ഭിന്നതകള്‍ നമുക്ക് കുറച്ചു കൊണ്ടുവരാന്‍ കഴിയും. രാഷ്ട്രപതി വിശദീകരിച്ചു. രാഷ്ട്രത്തലവന് എന്നനിലയില്‍ പ്രണബ് മുഖര്‍ജിയുടെ പ്രഥമ ചൈനാ സന്ദര്‍ശനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: