കോട്ടയം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് വിഎച്ച്പി മുഖപത്രമായ ഹിന്ദുവിശ്വയില് പ്രസിദ്ധീകരിച്ച സ്വാമി ഭൂമാനന്ദയുടെ അഭിമുഖത്തിലെ അഭിപ്രായങ്ങള്‍ അടിസ്ഥാനമാക്കി വിശ്വഹിന്ദുപരിഷത്ത് സത്രീപ്രവേശനത്തിന് അനുകൂലമെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന് പത്രക്കുറുപ്പില്‍ ആരോപിച്ചു.
ഭൂമാനന്ദ സ്വാമികള്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ഹിന്ദുവിശ്വ അഭിപ്രായം പ്രസിദ്ധീകരിച്ചു എന്ന കാരണത്താല്‍ ഇത് വിശ്വഹിന്ദുപരിഷത്തിന്റെ അഭിപ്രായമല്ല. സ്ത്രീ പ്രവേശനത്തിനെതിരെ വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍ പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് സുപ്രീകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ വിശ്വഹിന്ദുപരിഷത്ത് കക്ഷി ചേര്‍ന്നിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: