കാണക്കാരി: കാണക്കാരി ഹോമിയോ ആശുപത്രിയുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും ആഭിമുഖ്യത്തില്‍ കാണക്കാരി ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണവും മഴക്കാലപൂര്‍വ്വ ശുചിത്വ പ്രവര്‍ത്തനവും നടത്തി. പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്തംഗം റോയി ചാണകപ്പാറ നിര്‍വ്വഹിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ശ്രീലത.സി.കെ, എഡിഎസ് പ്രസിഡന്ര് ജാസ്മിന് താഴ്വനായില് സിഡിഎസ് മെമ്പര്‍ രമാബാലന് എന്നിവര്‍ പ്രസംഗിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍, വിവിധ സ്ക്വാഡുകള്‍ രൂപീകരിച്ച് ഭവനസന്ദര്‍ശനവും മരുന്ന് വിതരണവും, വാര്‍ഡുകളിലെ കിണറുകളും കുളങ്ങളും ക്ലോറിനേഷന് നടത്തുകയും ചെയ്തു. കുടുംബശ്രീ യൂണിറ്റ് ഭാാരവാഹികളായ റോസിലികൂന്താര്മണിയേല്, അമ്പിളി സോമന്, ശാന്താ മോഹനന്, സുമതി ഗോപി, ശ്രീകല സിജി, മിനിമോള്‍.പി.പി, കുഞ്ഞുമോള്‍ പതിയിരിക്കും പറമ്പില്‍, അജിതകുമാരി വയലില്‍, സുനന്ദ ഉപ്പാംതൊടുകയില്, ആശാാ വര്‍ക്കര്‍ അമ്പിളി, സിന്‍സി ജോര്‍ജ്ജ്, പ്രതിഭ, ബിന്ദു ബിജു, പ്രസീദ ബാലകൃഷ്ണന്, മിനി ബിജു, രേണുകാ വാഴപ്പിനാല് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: