1 പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ വെള്ളി നേടിയ
ആല്‍ഫി ലൂക്കോസ്
2 ആണ്‍കുട്ടികളില്‍ രോഹിത്ത്
ഒന്നാമതെത്തുന്നു
3 സിദ്ധി സഞ്ജയ് ഹിരെ
തേഞ്ഞിപ്പലം (മലപ്പുറം): മീറ്റിലെ ഏറ്റവും ആവേശകരമായ പോരാട്ടം ആണ്‍കുട്ടികളുടെ 100 മീറ്ററില്‍. പെണ്‍കുട്ടികളുടെ സ്പ്രിന്റില്‍ സിദ്ധി സഞ്ജയ് ഹിരെ അനായാസം പൊന്നണിഞ്ഞപ്പോള്‍ ആണ്‍കുട്ടികളുടേത് ഫോട്ടോ ഫിനിഷ്. ഒപ്പത്തിനൊപ്പം കുതിച്ച മഹാരാഷ്ട്രയുടെ കിരണ്‍ പാണ്ഡുരംഗ് ബോസ്ലെയെ പിന്തള്ളി ഹരിയാനയുടെ രോഹിത്തിന് സ്വര്‍ണം.
11.06 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ കടന്നാണ് രോഹിത് മീറ്റിലെ അതിവേഗക്കാരനായത്. 11.15 സെക്കന്‍ഡിലാണ് കിരണ്‍ വെള്ളി നേടിയത്. കര്‍ണാടകയുടെ എസ്. മനീഷിന് (11.16) വെങ്കലം. ആണ്‍കുട്ടികളുടെ സ്പ്രിന്റില്‍ കേരളത്തിനായി ട്രാക്കിലിറങ്ങാന്‍ ആരും യോഗ്യത നേടിയിരുന്നില്ല.
പെണ്‍കുട്ടികളില്‍ മഹാരാഷ്ട്രയുടെ സിദ്ധി സഞ്ജയ് ഹിരെ 12.31 സെക്കന്‍ഡിലാണ് സ്വര്‍ണത്തിലെത്തിയത്. തമിഴ്നാടിന്റെ തമിഴ് സെല്‍വി 12.52 സെക്കന്‍ഡില്‍ വെള്ളിയും തെലങ്കാനയുടെ ജി. നിത്യ(12.63) വെങ്കലവും നേടി. കേരളത്തിനായി കുതിച്ച കെ.എം. നിബയ്ക്ക് 12.97 സെക്കന്‍ഡില്‍ ഏഴാമതെത്താനെ ആയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: