പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷന്മാരില് ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ച്, മുന്‍ ചാമ്പ്യനും നാലാം സീഡുമായ റാഫേല്‍ നദാല്‍, ഏഴാം സീഡ് തോമസ് ബെര്‍ഡിച്ച് എന്നിവര്‍ മൂന്നാം റൗണ്ടില്‍.
ദ്യോകോവിച്ച് ബെല്‍ജിയത്തിന്റെ സീഡില്ലാ താരം സ്റ്റീവ് ഡാര്‍സിസിനെ തോല്‍പ്പിച്ചു, സ്കോര്‍: 7-5, 6-3, 6-4. നദാല്‍ അര്‍ജന്റീനയുടെ ഫാക്കുണ്ടൊ ബാഗ്നിസിനെ തുടര്‍ച്ചയായ സെറ്റില്‍ തുരത്തി, സ്കോര്‍: 6-3, 6-0, 6-3. കരിയറില്‍ 200 ഗ്രാന്‍ഡ്സ്ലാം വിജയങ്ങളെന്ന നേട്ടവും കളിമണ്‍ കോര്‍ട്ടിലെ ഈ സ്പാനിഷ് ഇതിഹാസത്തെ തേടിയെത്തി. ടുണീഷ്യയുടെ മാലെക് ജാസിരിയെ കീഴടക്കാന്‍ ബെര്‍ഡിച്ചിന് നാലു സെറ്റ് കളിക്കേണ്ടിവന്നു, സ്കോര്‍: 6-1, 2-6, 6-2, 6-4.
പതിമൂന്നാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക്ക് തെയ്ം, 14ാം സീഡ് അര്‍ജന്റീനയുടെ റോബര്‍ട്ട ബൗറ്റിസ്റ്റ അഗറ്റ് എന്നിവരും രണ്ടാം വട്ടം പിന്നിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: