കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്ന് സ്കൂള്‍ ബസ്സുകള്‍ക്ക് പ്രീ മണ്‍സൂണ്‍ ചെക്കപ്പും ബോധവത്കരണ ക്ലാസും നടത്തുന്നു. പുതിയ അധ്യയന വര്‍ഷത്തിനു മുന്നോടിയായി സ്കൂള്‍ ബസ്സുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്. മെയ് 28, 29 തീയതികളില്‍ രാവിലെ എട്ടു മുതല്‍ ചേവായൂര്‍ ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ നടക്കുന്ന പ്രീ മണ്‍സൂണ്‍ ചെക്കപ്പില്‍ പരിശോധനയ്ക്ക് ശേഷം വാഹനങ്ങള്‍ക്ക് പ്രത്യേക സ്റ്റിക്കര്‍ പതിക്കും. ബോധവത്കരണ ക്ലാസ്സുകളും ഇതോടൊപ്പം നടക്കും. കോഴിക്കോട് ടൗണ്‍, ഫറോക്ക്, നല്ലളം, പന്നിയങ്കര, ചെമ്മങ്ങാട്, ബേപ്പൂര്‍, കസബ, നടക്കാവ്, വെള്ളയില്‍ ഭാഗത്ത് നിന്നുള്ളവര്‍ മെയ് 28നും ചേവായൂര്‍, മെഡിക്കല്‍ കോളേജ്, എലത്തൂര്‍, മാവൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ 29നും പരിശോധനയ്ക്കെത്തണമെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: