കോഴിക്കോട്: ആരോഗ്യ രംഗത്ത് ഹോമിയോപ്പതി ചികിത്സാ രീതിയെ അവഗണിക്കാനാകില്ലെന്നും ഹോമിയോ ആശുപത്രികളില്‍ ആധുനിക രീതിയിലുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി. ഹോമിയോ വകുപ്പിന്റെ നേതൃത്വത്തില്‍ 12 വയസ്സു മുതല്‍ 15 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പൂത്തൂര്‍ യു.പി സ്കൂളില്‍ നടന്ന സൗജന്യ ആരോഗ്യ പരിശീലന പരിപാടിയായ ജ്യോതിര്‍ഗമയ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത പുരുഷോത്തമന് അധ്യക്ഷത വഹിച്ചു. ഡോ. എം പ്രേമചന്ദ്രന്, ഡോ. സ്മിത ഇ.ജെ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റര് ശശി കോളോത്ത്, രജീന്ദ്രന്‍, പ്രൊഫ. സി.എന്‍ ബാലകൃഷ്ണ്‍, ഡോ. ഹരീഷ് ബാബു, ഡോ കെ.സി പ്രശോഭ് കുമാര്‍, ഡോ. ജുഹൈന സി.കെ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: