ബിഡിജെഎസുമായി സഖ്യം തുടരും: അമിത് ഷാ

Friday 27 May 2016 3:07 pm IST

ന്യൂദൽഹി: കേരളത്തില്‍ ബിഡിജെഎസുമായുള്ള സഖ്യം തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസുമായുള്ള സഖ്യം ഏറെ ഗുണം ചെയ്തെന്നും അമിത് ഷാ ദൽഹിയിൽ മാധ്യമ പ്രവർത്തകരോടായി പറഞ്ഞു. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും പങ്കുവയ്‌ക്കവെയാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി നേടിയ വിജയത്തെക്കുറിച്ച് അദ്ദേഹം വാചാലനായത്. പതിനഞ്ച് വർഷത്തിനു ശേഷം ആസാമിൽ നിന്നും കോൺഗ്രസിനെ പിഴുതെറിഞ്ഞതും കേരളത്തിൽ അക്കൗണ്ട് തുറന്നതും പാർട്ടിക്ക് ജനങ്ങൾ നൽകിയ പിന്തുണകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്ര്യ നിര്‍മ്മാര്‍ജനം, തൊഴില്‍, കൃഷി എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കിയ സര്‍ക്കാറിനെതിരെ എതിരാളികള്‍ക്ക് പോലും അഴിമതി ആരോപണം ഉന്നയിക്കാനായില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റെതാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.