കായംകുളം: കഴിഞ്ഞ കുറെ മാസങ്ങളായി പത്തിയൂരിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമ സംഭവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകനെ കരീലകുളങ്ങര പോലീസ് അറസ്റ്റു ചെയ്തു.
പത്തിയൂര്‍ അഞ്ചാം വാര്‍ഡില്‍ തുരുത്തിച്ചിറ വീട്ടില്‍ ബാബുവിന്റെ മകന് ബിനു (27) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം വീടിന് സമീപത്തുവച്ചാണ് പ്രതിയെ പിടികൂടിയത്. നിയമസഭാ തെരഞ്ഞെടുപ്പ്
ഫലം വന്ന ദിവസം പത്തിയൂര്‍ ബിജെപി കിഴക്കന്‍ മേഖല ജനറല്‍ സെക്രട്ടറി രാജീവ് ഉള്‍പ്പെടെ നിരവധി ബിജെപി പ്രവര്‍ത്തകരെ ബൂത്ത് ഓഫീസില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.
ഇതുള്‍പ്പെടെ നിരവധി ആക്രമണ കേസുകളിലെ പ്രതിയാണ് ബിനുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: