വിശ്വാസം

Friday 27 May 2016 8:22 pm IST

ഗുരു പറഞ്ഞു: 'ശിഷ്യരേ, വിശ്വാസത്തിന്റെ ശക്തി അപാരമാണ്. അതിനാല്‍ നാമെല്ലാം കറകളഞ്ഞ വിശ്വാസമുള്ളവരായിത്തീരണം. രാമായണത്തില്‍ വിശ്വാസത്തിന്റെ ശക്തിയെ കാണിക്കുന്ന സംഭവമുണ്ട്.' ഗുരുവിന്റെ വാക്കുകേട്ട് ശിഷ്യര്‍ കൗതുകം പൂണ്ടു. 'ലങ്കയില്‍ രാവണന്റെ തടവില്‍ കിടക്കുന്ന സീതാദേവിയെ മോചിപ്പിക്കാന്‍ ശ്രീരാമചന്ദ്രനും വാനരന്മാരും സേതുബന്ധനം നടത്താന്‍ തീരുമാനിച്ചു. വാനരന്മാരും സഹചവൃന്ദങ്ങളും തങ്ങളുടെ കഴിവിന്റെ പരമാവധി വിനിയോഗിച്ച് പാലം പണി നടത്തിക്കൊണ്ടിരുന്നു. നോക്കൂ, സാക്ഷാല്‍ ബ്രഹ്മമായിട്ടും ലങ്കയില്‍ കടക്കാന്‍ ഭഗവാന് പാലം പണിയേണ്ടി വന്നു.' ഒന്നു നിര്‍ത്തി ഗുരു തുടര്‍ന്നു: 'എന്നാല്‍ സീതാന്വേഷണത്തിനായി പുറപ്പെട്ട ഭഗവാന്റെ ഭക്തനായ ഹനുമാനാകട്ടെ ലങ്കയിലെത്താന്‍ പാലം വേണ്ടി വന്നില്ല. രാമമന്ത്രം ഉച്ചത്തില്‍ ജപിച്ചു കൊണ്ടാണ് ഹനുമാന്‍ സമുദ്രം ചാടിക്കടന്നത്. രാമമന്ത്രത്തിന്റെ ശക്തി ഒന്നുകൊണ്ടുമാത്രമാണ് ഹനുമാന് ഈ വിധം ചെയ്യാന്‍ കഴിഞ്ഞത്. അതാണ് വിശ്വാസത്തിന്റെ ശക്തി.'

(തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.