കറുകച്ചാല്‍ മേഖലയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

Friday 27 May 2016 8:51 pm IST

കറുകച്ചാല്‍: കറുകച്ചാല്‍ മേഖലയില്‍പ്പെട്ട ശാന്തിപുരം കൂത്രപ്പള്ളി, ചമ്പക്കര കൊച്ചുപറമ്പ് കറുകച്ചാല്‍ എന്നീ പ്രദേശങ്ങളില്‍ വൈദ്യുതി മുടക്കം പതിവാകുന്നു. വൈദ്യുതി മുടക്കം ഏറെ ബാധിക്കുന്നത് ടൗണിലെ വ്യാപാര സ്ഥാപനങ്ങളെയാണ്. ഇത്തരത്തില്‍ വൈദ്യുതി മുടക്കം മൂലം ബേക്കറികളിലും ഹോട്ടലുകളിലും ഫ്രീസറില്‍ സൂക്ഷിക്കുന്ന ആഹാര സാധനങ്ങള്‍ കേടായി ഉപയോഗ ശൂന്യമാകുന്നു. മഴക്കാലത്തിനു മുമ്പ് ടച്ചിംഗ് വെട്ട് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഇതും പൂര്‍ത്തിയാക്കിയിട്ടില്ല. ചെറിയ ഒരു മഴപെയ്താല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണു വൈദ്യുതി എത്തുന്നത്. ചെറിയ തകരാറുകള്‍ പരിഹരിക്കാന്‍ഒരു ദിവസമെങ്കിലും കാത്തിരിക്കേണ്ട അവസ്ഥയാണ്. തെങ്ങണ സെക്ഷനുകളിലും ഇത് തന്നെയാണ് നടക്കുന്നത്. മാമ്മൂട്, വെളിയം, തൃക്കോയിക്കല്‍, കുറുമ്പനാടം, എന്നീ പ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.