ചേര്‍ത്തല: ഇന്‍സ്റ്റിറ്റിയുഷന്‍ ഓഫ് ഹോമിയോപത്സ് കേരളയുടെ 29-ാമത് വാര്‍ഷിക സമ്മേളനവും സംസ്ഥാന ശാസ്ത്ര സെമിനാറും ഇന്നും നാളെയുമായി ചേര്‍ത്തലയില്‍ നടക്കും. ആയിരത്തോളം അംഗങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഹോമിയോ ചികിത്സയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള മാധ്യമ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യുമെന്നും സ്വാഗത സംഘം ചെയര്മാന് ഡോ.ജി. പ്രസന്നചന്ദ്രന്‍, ജില്ലാ സെക്രട്ടറി ഡോ. വി. അജിത്ത്, ഡോ. സുരേഷ്ബാബു എന്നിവര്‍ പറഞ്ഞു.
ഇന്ന് രാവിലെ പത്തിന് ഹില്‍ടോപ്പ് ഹോട്ടലില്‍ ചേരുന്ന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് വയലാര്‍ ശരത്്ചന്ദ്രവര്മ്മ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. ജമാല്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും. സംഘടനയുടെ പുതിയ ഭാരവാഹികളെ സമ്മേളനത്തില്‍ തെരഞ്ഞെടുക്കും. 29ന് രാവിലെ പത്തിന് തുറവൂര്‍ സരള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന റെസ്പോ-2016 ശാസ്ത്ര സെമിനാര്‍ കെ. സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ഡോ. ജമാല്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും. എ. എം. ആരീഫ് എംഎല്‍എ മുഖ്യാതിഥിയാകും.
ശ്വാസകോശ രോഗങ്ങളെയും നൂതന ചികിത്സാ രീതികളെയും കുറിച്ച് ഡോ. സായിലാല്‍ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ആതുരാശ്രമം ഹോമിയോപതി മെഡിക്കല്‍ കോളജിലെ ഔഷധ വിഭാഗം മേധാവി ഡോ. ബി. വേണുഗോപാല്‍, റിട്ട. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിലീപ്കുമാര്, ഹയര്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സിഇഒ ഡോ. എം. ടി. രാജു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: