തൃശൂര്‍: കേരള ലളിതകലാ അക്കാദമി സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ കരുവമ്പലം സ്വദേശി കെ. വി. എം. ഉണ്ണിക്കാണ് മുഖ്യപുരസ്കാരം. മിണ്ടും മുണ്ട് എന്ന കാര്‍ട്ടൂണാണ് 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരത്തിനര്‍ഹമായത്. മാതൃഭൂമി മലപ്പുറം യൂണിറ്റിലെ ജീവനക്കാരനാണ്.
പെരുമ്പാവൂര്‍ സ്വദേശി ഷാനവാസ് മുടിക്കല്‍, കോട്ടയം സ്വദേശിനി രമാദേവി എന്നിവര്‍ പ്രത്യേക പരാമര്‍ശത്തിനര്‍ഹമായി. 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കാര്‍ട്ടൂണിസ്റ്റ് പ്രസന്നന് ആനിക്കാട്, ജി. ഹരികുമാര്‍, വൈക്കം എം. കെ. ഷിബു എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: