ന്യൂദല്‍ഹി: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ന് സന്ദര്‍ശിക്കും.
വൈകിട്ട് നാലിന് ശേഷം റേസ് കോഴ്സ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരിക്കും ഔദ്യോഗിക സന്ദര്‍ശനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 28-29 തീയതികളില്‍ നടക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിനാണ് പിണറായി ദല്‍ഹിയിലെത്തുന്നത്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവരുമായും പിണറായി കൂടിക്കാഴ്ച നടത്തും.
യുഡിഎഫ് സര്‍ക്കാരിലെ ധനമന്ത്രി കെ.എം. മാണി അനുകൂലിച്ചിട്ടും രാഷ്ട്രീയ നിലപാടിന്റെ പേരില്‍ കോണ്‍ഗ്രസും കേരള സര്‍ക്കാരും എതിര്‍ത്ത ജിഎസ്ടി ബില്‍ പാസാക്കുന്നതുള്‍പ്പെടെയുള്ള കേരളത്തിന് പ്രയോജനകരമായ നിരവധി വിഷയങ്ങള്‍ സംസ്ഥാന മുഖ്യമന്ത്രിക്ക് മുന്നിലുണ്ട്.
ഇതില്‍ കേന്ദ്രധനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ കേന്ദ്രം ജിഎസ്ടി വിഷയം ഉന്നയിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: