ആര്‍ബിഐ ഗവര്‍ണര്‍: പ്രധാനമന്ത്രി പ്രതികരിക്കുന്നു

Friday 27 May 2016 9:22 pm IST

ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ പുനര്‍നിയമനം ഒരു ഭരണപരമായ വിഷയമാണെന്നും മാധ്യമങ്ങള്‍ക്കുള്ളതല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രഘുറാം രാജനെ മാറ്റണെമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇതാദ്യമായിട്ടാണ് പ്രധാനമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. ഈ വിഷയം സപ്തംബറില്‍ മാത്രമെ വരികയുള്ളുവെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് പ്രതികരിച്ചുകൊണ്ട് മോദി പറഞ്ഞു. രഘുറാം രാജന്റെ മൂന്നുവര്‍ഷത്തെ കാലാവധി അവസാനിക്കുന്നത് സപ്തംബറിലാണ്. ഈയിടെ നിരവധി വിവാദ പ്രസ്താവനകള്‍ രഘുറാം രാജന്‍ നടത്തിയിരുന്നു. അസഹിഷ്ണുതാ പരാമര്‍ശവും ഭാരതത്തിന്റെ സമ്പത് വ്യവസ്ഥയെക്കുറിച്ചുള്ള ഒറ്റക്കണ്ണന്‍ രാജാവെന്ന പരാമര്‍ശവും ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. രഘുറാം രാജനെതിരെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.