പുഴയിലെ മാലിന്യ നിക്ഷേപം; നഗരസഭക്കെതിരെ പരാതി നല്‍കും

Monday 4 July 2011 11:27 pm IST

നീലേശ്വരം: പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപത്തിനെതിരെ നടപടി എടുക്കേണ്ട നഗരസഭ തന്നെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും വിധം പുഴയില്‍ മാലിന്യങ്ങള്‍ തള്ളിയതിനെതിരെ നീലേശ്വരത്ത്‌ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ദേശീയ പാതയോട്‌ ചേര്‍ന്ന നീലേശ്വരം പുഴയില്‍ ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ തള്ളിയതിനെതിരെയാണ്‌ നാട്ടുകാര്‍ നഗരസഭാ അധികൃതര്‍ക്കെതിരെ തദ്ദേശ-ആരോഗ്യ വകുപ്പ്‌ മന്ത്രിമാര്‍ക്ക്‌ പരാതി നല്‍കാന്‍ തീരുമാനിച്ചത്‌. നീലേശ്വരം പുഴയിലും നെടുങ്കണ്ടയിലും രാത്രി വാഹനങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാര്‍ ഉറക്കമൊഴിച്ച്‌ കാവല്‍ തുടരുന്നതിനിടയിലാണ്‌ കഴിഞ്ഞ ദിവസം പുലര്‍ച്ചെ നഗരസഭയുടെ വാഹനത്തില്‍ തന്നെ മാലിന്യം പുഴയില്‍ നിക്ഷേപിച്ചത്‌. ഓംബുഡ്സ്മാണ്റ്റെ ഉത്തരവ്‌ നിലനില്‍ക്കെയാണ്‌ നഗരസഭ തന്നെ നിയമലംഘനം നടത്തിയിരിക്കുന്നത്‌. ചിറപ്പുറത്ത്‌ മാലിന്യ സംസ്കരണ പ്ളാണ്റ്റ്‌ പ്രവര്‍ത്തനക്ഷമമാക്കുന്നതിന്‌ നടപടിയെടുത്ത നഗരസഭ നഗരത്തില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത്‌ ഒഴിവാക്കാനുള്ള കുറുക്ക്‌ വഴിയുടെ ഭാഗമായാണ്‌ ഇരുളിണ്റ്റെ മറവില്‍ മാലിന്യം പുഴയില്‍ തള്ളാന്‍ കാരണം. സംഭവം വിവാദമായതോടെ മാലിന്യം പുഴയില്‍ തള്ളിയതിനെ സംബന്ധിച്ച്‌ അന്വേഷണം നടത്തിവരികയാണെന്നും ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. നഗരസഭയുടെ നടപടി വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടും യുഡിഎഫ്‌ നേതൃത്വം മൌനം പാലിക്കുന്നത്‌ ചര്‍ച്ചാവിഷയമായിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.