മീറ്റ് ഇന്ന് സമാപിക്കും

Friday 27 May 2016 11:37 pm IST

ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനം. 18 ഫൈനലുകള്‍ ഇന്ന് അരങ്ങേറും. 200, 400, 800 മീറ്റര്‍, 1,000 മീറ്റര്‍ മെഡ്‌ലെ റിലേ, പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ട്, ട്രിപ്പിള്‍ജമ്പ് തുങ്ങിയ ഫൈനലുകളും നടക്കും. സൂപ്പര്‍താരങ്ങളായ ജിസ്‌ന മാത്യു, അബിദ മേരി മാനുവല്‍ എന്നിവര്‍ ഇന്ന് ട്രാക്കിലിറങ്ങും. ജിസ്‌ന 400 മീറ്ററിലും അബിദ മേരി മാനുവല്‍ 800 മീറ്ററിലുമാണ് ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പിന്നിലേക്ക് പോയ കേരളം ഇന്ന് ട്രാക്കില്‍നിന്ന് പൊന്ന് വാരി കിരീടം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ്. വൈകിട്ട് അഞ്ചിന് സമാപനചടങ്ങുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.