ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പഴയകാല പ്രതാപത്തിലേക്കു തിരികെയെത്തിക്കാനുള്ള നിയോഗം ഇനി ഹോസെ മൗറീഞ്ഞൊയ്ക്ക്. പോര്‍ച്ചുഗല്‍ പരിശീലകനുമായി യുണൈറ്റഡ് നാലു വര്‍ഷത്തെ കരാറിലെത്തി.
ഇന്നലെ ഓള്‍ഡ് ട്രാഫോഡിലെത്തി മൗറീഞ്ഞൊ ചുമതലയേറ്റു. വര്‍ഷം 15 മില്യണ്‍ പൗണ്ട് ഇദ്ദേഹത്തിന്റെ പ്രതിഫലം. 200 മില്യണ്‍ പൗണ്ടാണ് പുതിയ താരങ്ങളെ ടീമിലെടുക്കാന്‍ ഇതുവരെ ക്ലബ് മൗറീഞ്ഞൊയ്ക്ക് അനുവദിച്ചത്.
സ്ലാട്ടണ് ഇബ്രാഹിമോവിച്ചടക്കം പുതിയ താരങ്ങളെ ടീമിലെടുക്കാന്‍ പരിശീലകന് നീക്കം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: