കൊച്ചി: ബാലഗോകുലം 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ബാലഭാരത’ത്തിന് ഇന്ന് തുടക്കം. ഉണരുന്ന ബാല്യം, ഉയരുന്ന ഭാരതം എന്നാണ് ബാലഭാരത സന്ദേശം.
അങ്കമാലി ആദിശങ്കരപുരി (അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്റര്‍)യില്‍ രാവിലെ 9.30ന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ഗൗരവ് മേനോനും നാഷണല്‍ ആക്ടിവിസ്റ്റ് ജാഹ്നവി ബെഹലും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. കുളത്തൂര്‍ ആശ്രമത്തിലെ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. 11.30ന് മാജിക് ഷോ, 2.30ന് കലാ വൈജ്ഞാനിക ക്ലാസുകള്‍. 5.30ന് യോഗീ ഉത്സവ് കേന്ദ്രമന്ത്രി എച്ച്. അനന്തകുമാര്‍ ഉദ്ഘാടനം ചെയ്യും.
ജസ്റ്റിസ് കെ.ടി. തോമസ് അദ്ധ്യക്ഷത വഹിക്കും. മറിയം ആസിഫ് സിദ്ദിഖി വിശിഷ്ടാതിഥി ആയിരിക്കും. നാളെ 9.30ന് ആര്‍എസ്എസ് അഖിലഭാരതീയ സഹ പ്രചാര്‍പ്രമുഖ് ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ആര്. ഹരി, എ. ഗോപാലകൃഷ്ണന്, വത്സന് തില്ലങ്കേരി എന്നിവര്‍ മാര്‍ഗദര്‍ശനം നല്‍കും. 12.30ന് സമാപനസഭ എംപി റിച്ചാര്‍ഡ് ഹെ ഉദ്ഘാടനം ചെയ്യും. ഒ. രാജഗോപാല്‍ എംഎല്‍എ പ്രതിജ്ഞ ചൊല്ലികൊടുക്കും. ശ്യാം ശ്രീനിവാസ് ഉപഹാരവിതരണം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: