തിരുവനന്തപുരം: ഖജനാവ് കാലിയാണെന്നും ട്രഷറി പൂട്ടേണ്ടി വരുമെന്നും പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി. 1009 കോടി രൂപയുടെ മിച്ച ട്രഷറിയാണ് 24ന് ഇടത് സര്‍ക്കാരിന് കൈമാറിയിട്ടുള്ളത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥയെപ്പറ്റി ധവളപത്രം ഇറക്കുന്നതില്‍ സന്തോഷം മാത്രമാണുള്ളത്. സര്‍ക്കാരിന്റെ ബാധ്യതയെ കുറ്റപ്പെടുത്തുകയാണെങ്കില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്കിയ സഹായങ്ങള്‍ അധികമായിപ്പോയെന്ന് ധനമന്ത്രിക്കും ഇടതുമുന്നണിക്കും പറയേണ്ടി വരുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അധികാമേല്ക്കുമ്പോഴും ഇതായിരുന്നു സ്ഥിതി. രണ്ട് ശമ്പളക്കമ്മീഷന് ശുപാര്‍ശകള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കേണ്ടി വന്ന എക സര്‍ക്കാരായിരുന്നു യുഡിഎഫിന്റേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: