വിഎസ്‌ ഓട്ടോ സ്റ്റാണ്റ്റ്‌ പിടിച്ചെടുക്കാനുള്ള സിഐടിയു നേതൃത്വത്തിണ്റ്റെ ശ്രമം പാളി

Monday 4 July 2011 11:28 pm IST

നീലേശ്വരം: നീലേശ്വരം ബസ്സ്റ്റാണ്റ്റിന്‌ സമീപത്തുള്ള വി.എസ്‌.ഓട്ടോ സ്‌ററാണ്റ്റ്‌ പിടിച്ചെടുക്കാനുള്ള സിഐടിയു നേതൃത്വത്തിണ്റ്റെ തന്ത്രം തൊഴിലാളികളുടെ എതിര്‍പ്പിന്‌ മുന്നില്‍ പാളി. സിപിഎം നീലേശ്വരം ഏരിയാ കമ്മററിയുടെ തീരുമാനപ്രകാരം വിഎസ്‌ സ്റ്റാണ്റ്റിണ്റ്റെ പേര്‌ മാറ്റണമെന്ന കര്‍ശന നിര്‍ദ്ദേശം പാലിക്കുവാന്‍ സിഐടിയു നേതൃത്വത്തിന്‌ കഴിഞ്ഞില്ല. യൂണിറ്റ്‌ സമ്മേളനത്തില്‍ നേതൃത്വം പാനല്‍ അവതരിപ്പിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പുമായി തൊഴിലാളികള്‍ ഒന്നടങ്കം അണിനിരന്നു. മുരളി ചെറുവത്തൂരിനെ സെക്രട്ടറിയാക്കാനുള്ള തീരുമാനമാണ്‌ പാളിപ്പോയത്‌. ഭൂരിപക്ഷ അംഗങ്ങള്‍ ഹരീഷ്‌ കരുവാച്ചേരിയുടെ പേര്‌ നിര്‍ദ്ദേശിച്ചപ്പോള്‍ മത്സരം വന്നു. മുരളി നേടിയ 17 വോട്ടിനെതിരെ 47 വോട്ട്‌ ലഭിച്ച ഹരീഷിനെ സിക്രട്ടറിയായി തിരഞ്ഞെടുത്തു. എന്നാല്‍ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക്‌ മത്സരമുണ്ടായില്ല. വി.എസ്സിണ്റ്റെ പേരിലുള്ള ഓട്ടോസ്റ്റാണ്റ്റ്‌ യാതൊരു കാരണവശാലും നീക്കം ചെയ്യുകയില്ലെന്ന്‌ നിയുക്ത സിക്രട്ടറി ഹരീഷ്‌ കരുവാച്ചേരി പറഞ്ഞു. ശനിയാഴ്ച നടക്കുന്ന ഏരിയാ സമ്മേളനത്തില്‍ വിഎസ്‌.സ്റ്റാണ്റ്റ്‌ വിഷയം വന്നാല്‍ ഒറ്റക്കെട്ടായി എതിര്‍ക്കാനും തീരുമാനിച്ചു. സ്റ്റാണ്റ്റില്‍ നിന്ന്‌ ൧൫ പ്രതിനിധികള്‍ പങ്കെടുക്കും.