വാഷിംഗ്ടണ്‍: ഭാരതത്തിന്റെ എന്‍എസ്ജി (ന്യൂക്ളിയര്‍ സപ്ളൈസ് ഗ്രൂപ്പ്) അംഗത്വശ്രമത്തിനെതിരേ നിലകൊള്ളുന്ന പാക്കിസ്ഥാനെതിരെ അമേരിക്ക. ഇതൊരു ആയുധ മത്സരമല്ല, മറിച്ച് സൈനികേതര ആണവ ഊര്‍ജം സംബന്ധിച്ചുള്ളതാണ്.
സമാധാനപരമായ ആണവോര്‍ജ ഉപയോഗത്തെയും വ്യാപാരത്തെയും കുറിച്ചുള്ളതാണ് പദ്ധതി. ഇത് പാക്കിസ്ഥാന് മനസിലാക്കുമെന്നാണ് വിശ്വാസമെന്നും അമേരിക്ക.
എന്‍എസ്ജി അംഗത്വത്തിന് ഭാരതം യോഗ്യരാണെന്ന് അമേരിക്ക നേരത്തേ അറിയിച്ചിരുന്നു. അംഗത്വത്തിന് ഭാരതം ശ്രമിച്ചപ്പോള്‍ ചൈന ശക്തമായി എതിര്‍ത്തിരുന്നു.
ഭാരതം എന്‍എസ്ജിയില്‍ അംഗമാകാന്‍ യോഗ്യരാണെന്ന് 2015ല്‍തന്നെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ജോണ്‍ കിര്ബെയും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: