കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എഴുത്ത് ലോട്ടറി മാഫിയകള്‍ സജീവം. മുന്‍കാലങ്ങളില്‍ നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന എഴുത്ത് ലോട്ടറി മാഫിയകള്‍ ഇപ്പോള്‍ നഗരത്തിന്ന പുറത്ത് ഗ്രാമപ്രദേശങ്ങളിലും വ്യാപിച്ചിരിക്കുകയാണ്. യഥാര്‍ത്ഥ ലോട്ടറി തൊഴിലാളികള്‍ക്ക് വലിയ തോതില്‍ വരുമാന നഷ്ടവും സര്‍ക്കാര്‍ ലോട്ടറിക്ക് വലിയ വിനയുമാണ് ഇതുണ്ടാക്കുന്നത്. േ
ലാട്ടറിയുടെ നിലനില്‍പ്പിന് പോലും ഭീഷണിയായിട്ടുള്ള എഴുത്ത് ലോട്ടറി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ്, റവന്യൂ അധികാരികളോട് ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് സംഘം (ബിഎംഎസ്) ജില്ലാ ഭാരവാഹി യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ കെ.കെ. പ്രേമന് ദ്ധ്യക്ഷത വഹിച്ചു. പി. ചെക്കോട്ടി, കെ. സുരേഷ്കുമാര്‍, ജീവന്‍രാജ്, കെ.വി. ചന്ദ്രന്, വര്‍ഗീസ് താമരശ്ശേരി, സഹദേവന് താമരശ്ശേരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: