മുക്കം: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ മുക്കം ബൈപ്പാസ് ജംഗ്ഷനില്‍ ടിപ്പര്‍ ലോറി സ്ക്കൂട്ടറിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. അമ്മയക്ക് പരിക്കേറ്റു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ ഷിജി പരപ്പിലിന്റെയും പ്രഹ്ലാദന്റേയും മകന് പ്രണവ് (12) ആണ് മരിച്ചത്. വെളളിയാഴ്ച ഉച്ചക്ക് 12.45 ഓടെ കാരശ്ശേരി ബാങ്ക് ഹെഡ് ഓഫീസിന് മുന്നിലാണ് അപകടം.അമ്മയും മകനും സഞ്ചരിച്ചആക്ടീവ സ്കൂട്ടറില്‍ അതേദിശയില്‍ നിന്നു വന്ന ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനമോടിച്ച ഷിജി തെറിച്ച് വീഴുകയും പ്രണവ് ടിപ്പറിന് അടിയിലേക്ക് വീഴുകയുമായിരുന്നു.
തലക്ക് മുകളിലൂടെ ടിപ്പറിന്റെ പിന്‍ചക്രം കയറിയിറങ്ങിയ പ്രണവ് തല്‍ക്ഷണം മരിച്ചു.പരിക്കേറ്റ ഷിജിയെ മുക്കം ഇ എം എസ്മെമ്മോറിയല്സഹ .ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൃക്കളയൂര്വേദവ്യാസ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച പ്രണവ് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റമോര്‍ട്ടത്തിന് ശേഷം രാത്രി വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. ആതിര, അമൃത എന്നിവര്‍ സഹോദരിമാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: