അക്രമത്തില്‍ പങ്കുള്ള സിപിഎം നേതാക്കളെ അറസ്റ്റ്‌ചെയ്യണം: ബിജെപി

Saturday 28 May 2016 12:24 pm IST

കോഴിക്കോട്: ജില്ലയിലെ വടകര, ഒഞ്ചിയം, നിട്ടൂര്‍, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയും അവരുടെ വീടുകള്‍ക്ക് നേരെയും നടന്ന ആക്രമണ കേസുകളിലെ പ്രതികളായ സിപിഎം ബ്രാഞ്ച്, ലോക്കല്‍കമ്മിറ്റി, ഏരിയാ കമ്മിറ്റി നേതാക്കളെ പോ ലീസ് സംരക്ഷിക്കുന്നതായി ബിജെപി പ്രതിനിധിസംഘം നോര്‍ത്ത് സോണ്‍ എഡിജിപിയെ കണ്ട് പരാതി നല്‍കി. മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്ന് ബിജെപി പ്രതിനിധി സംഘം ആവശ്യപ്പെട്ടു. ഉത്തരമേഖലാ ജനറല്‍സെക്രട്ടറി പി.രഘുനാഥ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു, ജനറല്‍സെക്രട്ടറി ടി. ബാലസോമന്‍, ജില്ലാസെക്രട്ടറി അഡ്വ. വി.പി. ശ്രീപത്മനാഭന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് നിവേദനം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.