സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 96.36%

Saturday 28 May 2016 3:25 pm IST

ന്യൂദൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 96.36 ശതമാനം പേരാണ് ഉപരി പഠനത്തിനായി യോഗ്യത നേടിയത്. ഫലപ്രഖ്യാപനം പുറത്ത് വന്നപ്പോള്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് വിജയശതമാനത്തില്‍ തിളങ്ങിയത്. ആണ്‍കുട്ടികളുടെ വിജയശതമാനം 96.11 ശതമാനമാണ്‌. പരീക്ഷാഫലം www.results.nic.in, www.cbseresults.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം. സിബിഎസ്ഇ ബോർഡ് ഓഫിസിൽനിന്ന് നേരിട്ട് ഫലം അറിയാൻ സാധിക്കില്ല. സ്കൂളുകൾക്ക് എല്ലാ വിദ്യാർഥികളുടെയും ഫലം ഇ-മെയിൽ വഴി ലഭിക്കും. 8,92,685 ആണ്‍കുട്ടികളും 6,06,437 പെണ്‍കുട്ടികളും ഉള്‍പ്പടെ 14,99,122 കുട്ടികളാണ് പരീക്ഷ ഈ വര്‍ഷം എഴുതിയത്. മുൻവർഷങ്ങളിലേതുപോലെ ഐവിആർഎസ് വഴിയും പരീക്ഷാഫലം ലഭ്യമാക്കും. ദൽഹി സ്വദേശികൾക്ക് 24300699, 28127030 എന്നീ നമ്പറുകൾ വഴിയും ദൽഹിക്കു പുറത്തു നിന്നുള്ളവർക്ക് 011 24300699, 011 28127030 എന്നീ നമ്പറുകളിൽ വിളിച്ചും ഫലം അറിയാം. കഴിഞ്ഞ വര്‍ഷം 97.32 ശതമാനമായിരുന്നു വിജയം.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.