ന്യൂദല്‍ഹി: ഐഎസ് ഭീകരസംഘടനയുടെ വീഡിയോ ദൃശ്യങ്ങളില്‍ ഭാരതത്തില്‍ നിന്നുള്ള എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയും. യുഎസിലെ ടെക്സാസില്‍ എഞ്ചിനീയറിങ് പഠിക്കുന്ന വിദ്യാര്‍ത്ഥി അന്ധ്രാപ്രദേശ് സ്വദേശിയാണ്. ഭാരതത്തിനെതിരെ ഭീഷണിമുഴക്കുന്ന ഐഎസിന്റെ വീഡിയോ ദൃശ്യങ്ങളിലാണ് ഭാരത യുവാവും പ്രത്യക്ഷപ്പെട്ടത്.
റിപ്പോര്‍ട്ടുകളനുസരിച്ച് യുഎസിലുള്ള ഭാരതീയരെ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്തതായാണ് അറിയുന്നത്. ഇത്തരത്തില്‍ 40 പേര് ഐഎസില്‍ ചേര്‍ന്നതായാണ് വിവരം. വിഡീയോയില്‍ ഭാരത വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം ദേശീയ അന്വേഷണ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ അസംഗര്‍ഗ് മഹാരാഷ്ട്രയിലെ കല്യാണ്‍, താനെ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 22 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് ഐഎസ് പുറത്തു വിട്ടിരിക്കുന്നത്. ദേശീയ അന്വേഷണ സംഘവും രഹസ്യ അന്വേഷണ വിഭാഗവുമാണ് ഇതു സംബന്ധിച്ച വിഷയത്തില്‍ അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: