ശ്രീനഗര്‍: തെക്കന്‍ കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയുടെ മുഖ്യസൂത്രധാരന്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്.
ഒരു ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. താരിഖ് പണ്ഡിത എന്ന ഭീകരനാണ് കീടങ്ങിയത്. കശ്മീരിലെ പല്വാമാ ഗ്രാമത്തില്‍ വച്ചാണ് താരിഖ് സുരക്ഷാ ഏജന്‍സികള്‍ക്ക് മുന്നില്‍ കീഴടങ്ങിയത്.
നേരത്തെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയും താരിഖും ചേര്‍ന്നുള്ള ഗ്രൂപ്പ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: