പീഡന ശ്രമം: പഞ്ചായത്ത് പ്രസിഡന്റ് സിസിടിവിയില്‍ കുടുങ്ങി

Sunday 29 May 2016 11:10 pm IST

ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചന്ദ്രഹാസയെന്ന(30) ആളാണ് പ്രതി. ആറ് വര്‍ഷത്തിലേറെയായി ഗ്രൂപ്പ് ഡി വിഭാഗത്തില്‍ ജോലി ചെയ്ത് പോരുന്ന ജീവനക്കാരിയെ ഇയാള്‍ കടന്നു പിടിക്കുന്നതായാണ് ദൃശ്യങ്ങളിലൂടെ പുറത്തു വന്നത്. വ്യാഴാഴ്ച്ച ജോലി സമയം അവസാനിച്ച് ഏകദേശം ആറ് മണിയോടെയാണ് സംഭവം നടക്കുന്നത്. എന്നാല്‍ സ്ത്രീ എങ്ങനെയൊക്കെയോ രക്ഷപ്പെടുകയായിരുന്നു. രാവിലെ ജോലിക്കെത്തിയ സ്ത്രീ സഹപ്രവര്‍ത്തകരോട് വിവരങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ കെസ്തൂരു പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് ആറസ്റ്റ് ചെയ്തു. https://youtu.be/irifvLYQkAI

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.