മറ്റുള്ളവരെ പരിഹസിക്കുന്നത് ഏറ്റവും അധമമായ കര്‍മമാണ്. സ്വന്തം തെറ്റുകളും ന്യൂനതകളും ഓര്‍ത്ത് ചിരിക്കാന്‍ സാധിക്കുന്നത് നിങ്ങളുടെ വളര്‍ച്ചയുടെ ലക്ഷണമാണ്. അവയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് കഴിയണം. സ്വയം പരിഹാസത്തിന് പാത്രീഭവിക്കുന്നത് അറിവിന്റെ തുടക്കമാണ്.
‘എനിക്ക് എല്ലാം അറിയാം’ എന്ന മനോഭാവം ഉള്ളപ്പോള്‍ മറ്റുള്ളവരെ പരിഹസിക്കാന്‍ തോന്നും. അപ്പോള്‍ ഹൃദയത്തിന്റെയും മനസ്സിന്റെയും വാതിലുകള്‍ മക്കള്‍ അടച്ചിടുകയാണെന്നോര്ക്കണം. അറിവിന്റെ തിരിനാളം നിങ്ങളുടെ ഉള്ളില്‍ തെളിയണമെങ്കില്‍ സ്വന്തം കുറ്റങ്ങളും ന്യൂനതകളും തിരിച്ചറിയണം. മറ്റുള്ളവരെ പരിഹസിക്കാതിരിക്കണം.
അപ്പോള്‍ ജഗദീശ്വരന് സൃഷ്ടിച്ച ഈലോകത്തെ മായകളെ കുറിച്ച് നിങ്ങള്‍ ബോധവാന്മാരാകും. അറിവിന്റെ തുടക്കത്തിലേക്ക് എത്താന്‍ മക്കള്‍ ഹൃദയം തുറന്നു പിടിക്കണം. ഹൃദയത്തിന്റെ വാതിലുകളും ജനലുകളും തുറന്നിട്ടാല്‍ ജ്ഞാനം കടന്നുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: