കഞ്ചാവ് കേസില്‍ മുന്‍ അര്‍ദ്ധസൈനികന് പത്തു വര്‍ഷം കഠിന തടവ്

Saturday 28 May 2016 8:34 pm IST

തൊടുപുഴ:  രണ്ട് കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ സി. ഐ. എസ്. എഫ്. ജവാന് പത്ത് വര്‍ഷം  കഠിന തടവും അര ലക്ഷം രൂപ പിഴയും തൊടുപുഴ എന്‍. ഡി. പി. എസ്. സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ്. ഷാജഹാന്‍ ശിക്ഷ വിധിച്ചു.  കമ്പം കോമ്പായി തെരുവില്‍ കറുപ്പതേവര്‍ മകന്‍ സതീഷ് കുമാര്‍(28)നെയാണ് ശിക്ഷിച്ചത്   പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം.  2013 ആഗസ്റ്റ് 16ന് ഉച്ചയോടെ  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുണ്ടക്കയം ബസ്സ്റ്റാന്‍ഡ് ഭാഗത്ത് നിന്ന് കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗ്ഗീസും പാര്‍ട്ടിയും പ്രതിയുടെ കൈവശമിരുന്ന പ്ലാസ്റ്റിക് ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.  കാഞ്ഞിരപ്പള്ളി മജിസ്‌ട്രേട്ടിന് മുമ്പില്‍ ഹാജരാക്കിയ പ്രതിയെ പൊന്‍കുന്നം സബ്ജയിലിലേക്ക് റിമാന്റ് ചെയ്ത് ജയില്‍ കവാടത്തിലെത്തിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പ്രതി രക്ഷപെടുകയായിരുന്നു.  കഞ്ചാവ് വില്‍പ്പനക്കാരെ കേന്ദ്രീകരിച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗ്ഗീസും പാര്‍ട്ടിയും നടത്തിയ തീവ്രമായ അന്വേഷണത്തില്‍ പ്രതിയെപിടികൂടി വീണ്ടും ജയിലില്‍ അടക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.